കോട്ടയം: മദ്യലഹരിയിൽ മകൻ അമ്മയെ കുത്തിക്കൊന്നു. കോട്ടയം തിരുവാതുക്കൽ പതിനാറിൽ ചിറ കാർത്തികയിൽ സുശീലയാണ് കൊല്ലപ്പെട്ടത്. 70 വയസ്സായിരുന്നു. തടയാൻ ചെന്ന ഇവരുടെ ഭർത്താവിനും വെട്ടേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുജാതയുടെ ഭർത്താവ് തമ്പിയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ആണ്. സ്വത്തുതർക്കം ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ബിജു സ്ഥിരം മദ്യപിച്ച് വീട്ടിൽ ചെന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് ആയിരുന്നു എന്ന് അയൽക്കാർ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2