കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഗൂണ്ടകള്‍ വീട്ടില്‍ കയറി മര്‍ദിച്ച 85 വയസുകാരിയായ മാതാവ് അന്തരിച്ചു. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന കാരണത്താലാണ് ഗോപാല്‍ മജുംദാറിനേയും മാതാവിനേയും തൃണമൂല്‍ ഗൂണ്ടകള്‍ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ചത്. അര്‍ധരാത്രിയായിരുന്നു ആക്രമണം. പോലീസിനെ അറിയിച്ചാല്‍ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനം.കൈത്തോക്കുകളുമായി ആണ് ഗൂണ്ടകള്‍ വീടിനുള്ളില്‍ കയറി ആക്രമിച്ചത്. ഇവരുടെ ക്രൂരമര്‍ദനമേറ്റ് ഒരു മാസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷോവ മജുംദാര്‍ അന്തരിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി നേതാക്കൾ സംഭവത്തെ അപലപിച്ചു. പ്രായമായ അമ്മയെന്ന് പോലും നോക്കാതെ അക്രമിച്ചതിനെതിരെ വിവിധ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2