നെയ്യാറ്റിന്‍കര: പൂവാര്‍ പാമ്പും കാലയില്‍ അമ്മയുടെ മരണത്തില്‍ മകന്‍ പോലീസ് കസ്റ്റഡിയില്‍. വിപിന്‍ ദാസിന്‍റെ അമ്മ ഓമന (70)ന്‍റെ മരണത്തേ തുടര്‍ന്നാണ് വിപിന്‍ ദാസ് (37) കസ്റ്റഡിയില്‍ ആയത്​. കഴിഞ്ഞ 1നായിരുന്നു കേസിന്​ ആസ്പദമായ സംഭവം.

സംഭവത്തെ കുറിച്ച്‌ അറിയുന്നത് ഇങ്ങനെ: ടീച്ചറായ ഓമനയും ഇളയ മകന്‍ വിപിന്‍ ദാസും മാത്രമാണ് വീട്ടില്‍ താമസം. സ്ഥിരം മദ്യപാനിയായ ഇയാള്‍ അമ്മയെ മര്‍ദിക്കാറുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. വിപിന്‍ദാസ് കഴിഞ്ഞ ഒന്നിന് ശവപ്പെട്ടി വാങ്ങി വീട്ടിലേക്കു വരുന്നത് കണ്ട നാട്ടുകാര്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചപ്പോഴാണ് ഓമനയുടെ മരണവിവരം പുറത്തറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുടര്‍ന്ന് പോലീസ് ഇടപെട്ട്​മൃതദേഹം മെഡിക്കല്‍കോളേജിലേക്കു മറ്റുകയായിരുന്നു. പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഓമനക്കു മര്‍ദനം ഏറ്റതായി കണ്ടതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.