തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാമിഷന്‍ (സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ്) ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണുള്ളത്. 32,560 രൂപ പ്രതിമാസ ശമ്ബളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/പബ്ലിക് ഹെല്‍ത്ത് ഇവയിലേതെങ്കിലുമൊന്നില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദവും, ആരോഗ്യ മേഖലയിലോ ഭിന്നശേഷി മേഖലയിലോ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 31.03.2021 ല്‍ 40 വയസ്.

അപേക്ഷകര്‍ www.socialsecuritymission.gov.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകള്‍ ജൂലൈ 14നകം ലഭിക്കണം.ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. ഇതേ തസ്തികയില്‍ നിയമനം നടത്തുന്നതിനായി 07.02.2020 ല്‍ നല്‍കിയ വിജ്ഞാപനത്തിന് അനുബന്ധമായാണ് വീണ്ടും അപേക്ഷകള്‍ സ്വീകരിക്കുന്നത്. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എന്നാല്‍ ഇവര്‍ക്ക് യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ സംബന്ധിച്ച്‌ അധിക വിവരങ്ങള്‍ നേരത്തെ നല്‍കിയ അപേക്ഷയോടൊപ്പം ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കാം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോ/അപേക്ഷയോ കേരള സാമൂഹ്യ സുരക്ഷാമിഷന്‍ ഓഫീസിലേക്ക് തപാല്‍ മാര്‍ഗ്ഗം അയക്കേണ്ടതില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക