ചെന്നൈ: ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച വ്യക്തി യുവതിയുടെ കൈയ്യാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയെ വിട്ടയച്ച്‌ പോലീസ്. ബലാല്‍സംഗ ശ്രമത്തിനിടെയാണ് 40കാരന്‍ കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഭവിച്ചുപോയതാണെന്ന് യുവതി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ തന്നെ യുവതിയെ പോലീസ് വിട്ടയച്ചു. ചെന്നൈക്കടുത്ത മിഞ്ചൂരില്‍ നടന്ന സംഭവത്തില്‍ പോലീസ് സ്വീകരിച്ച നിലപാടിനെ പിന്തുണച്ച്‌ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പ്രതികരിച്ചത്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രണ്ടു കുട്ടികളുടെ മാതാവാണ് 23കാരി. ഭര്‍ത്താവുമൊത്ത് ചെറിയ വീട്ടിലാണ് ഇവരുടെ താമസം. പ്രദേശത്തെ ഫിഷ് ഫാമിലാണ് ജോലി.ഫാമില്‍ ജോലി ചെയ്യുന്നതിനിടെ ഒരാള്‍ പിന്നില്‍ നിന്ന് കടന്നുപിടിക്കുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടെ യുവതി അക്രമിയെ പിടിച്ചുതള്ളി. തലയിടിച്ചുവീണ യുവാവിന്റെ ബോധം പോയി. ഇയാളെ വലിച്ച്‌ യുവതി റോഡിലെത്തിച്ചു. ശേഷം ഭര്‍ത്താവിനെ വിവരം അറിയിച്ചു.

ഫാമിലെ ജോലിക്കാരെല്ലാം അക്രമിയെ കാണാനെത്തി. ഇവിടെയുള്ള ഒരു കമ്ബനിയിലും ജോലി ചെയ്യാത്ത വ്യക്തിയാണിതെന്ന് അവര്‍ പറഞ്ഞു. വിവരം അറിയിച്ചത് പ്രകാരം പോലീസ് എത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അക്രമിയെ രണ്ടുദിവസമായി മേഖലയില്‍ കാണുന്നു എന്ന് ചിലര്‍ മൊഴി നല്‍കി. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് കരുതുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

തിരുവള്ളൂര്‍ പോലീസാണ് കേസ് അന്വേഷിച്ചത്. യുവതി സ്വയരക്ഷാര്‍ഥമാണ് അങ്ങനെ ചെയ്തതെന്നും കൊലപാത ഉദ്ദേശത്തോടെ അല്ല എന്നും വിലയിരുത്തിയ പോലീസ് സെക്ഷന്‍ 100 (സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം) പ്രകാരം കേസെടുത്തു. യുവതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകുയം ചെയ്തു. കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോട്ടത്തിനായി മാറ്റി. കഴിഞ്ഞ ജനുവരിയിലും സമാനമായ സംഭവം ഇവിടെ നടന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക