കോവിഡ് വാക്സീൻ എടുത്തതിനു ശേഷം മകൻ അമീനൊപ്പം എ.ആർ.റഹ്മാൻ പങ്കുവച്ച സെൽഫി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിത്രത്തേക്കാളുപരി ഇരുവരും ധരിച്ച മാസ്ക് ആണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കാഴ്ചയിൽ തന്നെ വെറൈറ്റി ലുക്കുള്ള മാസ്ക് വിലയിലും മുന്നിൽ തന്നെ. എ.ആർ.റഹ്മാന്റെയും മകന്റെയും മാസ്കിന്റെ യഥാർഥ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ചെന്നൈയിലെ ഒരു വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് കോവിഡ് വാക്‌സീൻ സ്വീകരിച്ചതിനു ശേഷമാണ് റഹ്മാനും മകനും ചിത്രം പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/CPy06sxt3Dk/?utm_medium=copy_link

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വെളുത്ത നിറമുള്ള മാസ്‌കാണ് റഹ്മാനും മകനും ധരിച്ചത്. വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടര്‍ ആണ് മാസ്‌കിന്റെ പ്രത്യേകത. 99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്‌ക് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും മാസ്‌കിന്റെ പ്രത്യേകതയാണ്. ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കും. 820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി 8 മണിക്കൂര്‍ വരെ മാസ്‌ക് ഉപയോഗിക്കാം.

18,148 രൂപയാണ് മാസ്കിന്റെ വില. മാസ്കിന്റെ യഥാർഥ വിലയറിഞ്ഞതു മുതൽ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകളാണു നടക്കുന്നത്. ഇതിനു മുൻപും സെലിബ്രിറ്റികളുടെ മാസ്ക് സജീവ ചർച്ചാ വിഷയമായിട്ടുണ്ട്. കാഴ്ചയിലെ വ്യത്യസ്തതയ്ക്കൊപ്പം വില കൊണ്ടു കൂടിയാണ് പലരും ആരാധകരെ അമ്പരപ്പിച്ചത്. ഇരുപത്തിയയ്യാരത്തിലധികം രൂപ ചിലവാക്കി നടി ദീപിക പദുക്കോൺ മാസ്ക് വാങ്ങിയത് വലിയ ചർച്ചകൾക്കാണു വഴി വച്ചത്. പിന്നാലെയാണ് എ.ആർ.റഹ്മാന്റെയും മകന്റെയും ചിത്രം എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക