സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തിരുവനന്തപുരം : കൊടകര കുഴൽപ്പണകേസിൽ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. ബി.ജെ.പി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ പിണറായിയുടെ ചെപ്പടി വിദ്യക്കൊന്നും സാധിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ വേട്ടയാടുന്നെന്ന് ആരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭാസുരേന്ദ്രൻ. ബി.ജെ.പിക്ക് വോട്ട് മാത്രമാണ് കുറഞ്ഞതെന്നും പ്രവർത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ലെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

‘ബി.ജെ.പിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ, പ്രവർത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ല. അത് തകർക്കാൻ പിണറായിയുടെ ഈ ചെപ്പടി വിദ്യക്കൊന്നും സാധിക്കില്ല. ഇന്ദിരാ ഗാന്ധിയും ഇ.എം.എസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ലെന്ന് പിണറായി വിജയൻ ഓർത്താൽ നന്ന്’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക