തൃശൂര്‍ : പത്തു മാസത്തിന് ശേഷം ബിജെപി യോഗത്തിനെത്തി  ശോഭാ സുരേന്ദ്രന്‍. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുക്കുന്ന പരിപാടിയ്ക്കാണ് ശോഭ സുരേന്ദ്രന്‍ എത്തിയത്. സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിയ്ക്കാന്‍ ശോഭ സുരേന്ദ്രന്‍ തയാറായില്ല.
” ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ഒരു യോഗത്തിനാണ് ഞാന്‍ വരുന്നത്. സംഘടനയും സുഹൃത്തുക്കളും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷന്‍ പറഞ്ഞതിന് അപ്പുറത്തേക്കായി ഒന്നും പറയാനില്ല ” -ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിയ്ക്കണമെന്നും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കിയിരുന്നു. ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം അനന്തമായി നീട്ടി കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് നദ്ദ നിലപാട് വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2