തൊടുപുഴ: ഇടുക്കിയില്‍ ആറാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. തൊടുപുഴ മണക്കാടാണ് സംഭവം. വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ പ്രഥമദൃഷ്ട്യാ അസ്വഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക