ന്യൂഡല്‍ഹി: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഡല്‍ഹിയിലെ ഡാബ്രി പ്രദേശത്താണ് സംഭവം. ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസിലാണ് പോലീസ് നടപടി. സംഭവത്തെ കുറിച്ച്‌ പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. ഒരു എന്‍ജിഒ നടത്തുന്ന യുവതിയാണ് അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു.കൂടാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയും ആണ് അറസ്റ്റിലായ യുവതി. പ്രതിയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കുകയും ചെയ്‌തു.