കോഴിക്കോട്: പൊട്ടി വീണ വൈദ്യുതി കമ്ബിയില് നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്മാര്ക്ക് ദാരുണാന്ത്യം. പേരാമ്ബ്ര തരിപ്പമലയിലാണ് സംഭവം. ഇന്നലെ രാത്രിയോടെ മരം വീണതിനെ തുടര്ന്നാണ് വൈദ്യുതി കമ്ബികള് റോഡില് പൊട്ടിവീണത്. രാവിലെയാണ് നാട്ടുകാര് കുറക്കന്മാർ ഷോക്കേറ്റ് ചത്തുകിടക്കുന്നത് കണ്ടത്.

അതുവഴി മറ്റാരും കടന്നു പോകാത്തതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ഒരു കുറുക്കന് ഷോക്കേറ്റപ്പോള് മറ്റുള്ളവ രക്ഷിക്കാന് ശ്രമിച്ചപ്പോഴാകും മറ്റ് അഞ്ച് കുറുക്കന്മാര്ക്കും ഷോക്കേറ്റതെന്ന് സംശയിക്കുന്നു. എല്ലാ കുറുക്കന്മാരും വൈദ്യുതി കമ്ബിയില് കടിച്ച നിലയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group