ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ആറു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അനധികൃതമായി സൂക്ഷിച്ചിരുന്ന ഒരു കൂട്ടം ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച ശേഷമാണ് സ്ഫോടനം നടന്നത്. ക്വാറിക്ക് ഉപയോഗിക്കുന്ന ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നീക്കം ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് .

മരിച്ചവരില്‍ ചിലര്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അനധികൃതമായും സൂക്ഷിച്ചിരുന്നു. പോലീസ് റെയ്ഡ് ഭയന്ന് സ്‌ഫോടകവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവ പൊട്ടിത്തെറിക്കുകയായിരുന്നു.ഇവ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കളാണെന്നും സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും സംസ്ഥാന മന്ത്രി സുധാകര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2