നാളെ മുതല്‍ അടുത്ത മാസം രണ്ട് വരെ സംസ്ഥാനത്ത് അവധിയാണ്. തുടര്‍ച്ചയായ ആറ് ദിവസമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇക്കുറി ഓണക്കാല അവധി ലഭിക്കുക. ഓഗസ്റ്റ് 28നാണ് അവധി ആരംഭിക്കുന്നത്, അന്ന് അയ്യന്‍കാളി ജയന്തിയാണ്. ഓഗസ്റ്റ് 29ന് മുഹറത്തിന്റെ അവധി കിട്ടും. ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ ഒന്ന് ദിവസങ്ങളിലായി യഥാക്രമം ഒന്നാം ഓണം, തിരുവോണം, മൂന്നാം ഓണം അവധികള്‍ വരുന്നു.സെപ്റ്റബര്‍ രണ്ടാം തിയ്യതി ശ്രീനാരായണഗുരു ജയന്തിയുടെ അവധിയും ലഭിക്കും.നാളെ മുതല്‍ നാല് ദിവസം ബാങ്കുകളും പ്രവര്‍ത്തിക്കില്ല.

നാളെ അവധിയാണെങ്കിലും ശമ്ബളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി ട്രഷറി തുറന്നു പ്രവര്‍ത്തിക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തുക സ്വീകരിക്കുന്ന ട്രഷറികള്‍ 1, 2, 10 തിയതികളിലും തുറക്കും. ബവ്റിജസ് ഷോപ്പുകള്‍ 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ തുടര്‍ച്ചയായി 3 ദിവസം പ്രവര്‍ത്തിക്കില്ല. 2, 3 തിയതികളില്‍ ബാറുകള്‍ക്കും അവധിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ തിരുവോണ ദിവസമായ 31ന് തുറക്കാന്‍ അനുവദിച്ചേക്കും. ഓണം കണക്കിലെടുത്ത് ഇന്നലെ മുതല്‍ അടുത്ത മാസം 2 വരെ കടകള്‍ക്കു രാത്രി 9 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് ഞായറും തിരുവോണ ദിനമായ പിറ്റേന്നും ആണ് അവധി. എന്നാല്‍, ഞായര്‍ തുറക്കണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചേക്കും, ഇന്നു തീരുമാനമെടുക്കും.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2