തിരുവനന്തപുരം:സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്.ഇതിനായി ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തുമെന്ന് കസ്റ്റംസ് പറഞ്ഞു.ചോദ്യം ചെയ്യാനാതിനു വേണ്ടിയുള്ള നോട്ടീസ് നല്‍കി കൊണ്ടാണ് ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തുന്നത്.നിലവില്‍ ശിവശങ്കര്‍ കുറ്റാരോപിതന്‍ മാത്രമായതിനാലാണ് കസ്റ്റംസിന്‍െ ഭാഗത്തു നിന്നു ഇങ്ങനെ ഒരു നടപടി.എന്നാല്‍ കസ്റ്റംസ് ചോദ്യം ചെയ്യണ്ട ഘട്ടമെത്തിയിട്ടും ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാട് അണ് മുഖ്യമന്ത്രി ഭാഗത്തു നിന്നു ഉണ്ടാകുന്നത് എന്ന് ആരോപണമുണ്ട.നിലവില്‍ ശിവശങ്കര്‍ കുറ്റാരോപിതലന്‍ മാത്രമാണ് എന്നും അതിനാല്‍ ശിവശങ്കറെ സസ്‌പെന്‍ഡ് ചെയ്യണ്ടതില്ല എന്നുമാണ് കഴിഞ്ഞ ദിവസ് മുഖ്യ മന്ത്രി പറഞ്ഞത്.
ശിവശങ്കറുമായി സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് വൃക്തമായിക്കഴിഞ്ഞിരുന്നു. പ്രതികള്‍ സെക്രട്ടിയേറ്റിന് സമീപത്തെ എം ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ ഗൂഢാലോചന നടത്തിയിരുന്നതായും കസ്റ്റംസിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ നിലനില്‍ക്കെ ഇതുവരേയും ശിവശങ്കറിനെതിരെ കൂടുതല്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുന്‍കാലങ്ങളിലേത് പോലെ ഇത്തവണയും തന്റെ വിശ്വസ്തനായ ശിവശങ്കറിന് രക്ഷാകവചമൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2