തൃശൂര്‍: ആരോഗ്യ രംഗത്തെ പ്രൊഫഷനല്‍സിനായി നിപ്മറും നിയോനാറ്റല്‍ തെറാപ്പിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് നവജാതശിശു പരിപാലന ദേശീയ സമ്മേളനം നിപ്മറില്‍ തുടങ്ങി. ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനം ഉന്നത വിദ്യഭ്യാസ- സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന പരിശീലനവും ശേഷിയും സിദ്ധിച്ച നവജാത ശിശു തെറാപ്പിസ്റ്റുകളുടെ കുറവ് പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഭിന്നശേഷി അവസ്ഥകള്‍ക്കുള്ള പരിഹാരവും പരിചരണവും ഭ്രൂണാവസ്ഥയില്‍ തന്നെ ആരംഭിക്കണമെന്നതാണ് വികസിച്ച ശാസ്ത്രീയ കാഴ്ചപ്പാട്. ആ നിലയ്ക്ക് നിപ്മര്‍ പോലുള്ള ഒരു സ്ഥാപനം നവജാത ശിശുക്കളുടെ തീവ്രപരിചരണ മേഖലയിലേക്ക് കൂടി കടക്കുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സര്‍വകലാശാല വി.സി. ഡോ. മോഹനന്‍’ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സയന്റിഫിക് സെഷനില്‍ ‘നവജാത ശിശു പരിപാലനത്തിലെ സമഗ്ര പരിപാലനം’ എന്ന വിഷയത്തില്‍
ഹരിയാന പരാസ് ഹോസ്പിറ്റല്‍ ഡയരക്റ്റര്‍ ഡോ. അമൃത സെന്‍ഗുപ്ത പ്രഭാഷണം നടത്തി.

നവജാത ശിശു പരിപാലനം – സമഗ്ര വിലയിരുത്തല്‍ എന്ന വിഷയത്തില്‍
പൂനെ കെം ഹോസ്പിറ്റല്‍ അസി. പ്രൊഫ. ഡോ. ഹൈമന്ത് നന്ദ്ഗാഓങ്കറും  നവജാത ശിശു നഴ്‌സിങ് പരിചരണം എന്ന വിഷയത്തില്‍
വെല്ലൂര്‍ സിഎംസിഎച്ചിലെ മോറിസ് ശങ്കനും എന്നിവര്‍ ശാസ്ത്രീയ പ്രഭാഷണം നടത്തി.
അമേരിക്കയിലെ വെയ്ന്‍ യൂണിവേഴ്സിറ്റിയിലെ അസോ. പ്രൊഫസര്‍ ഡോ. പ്രീതി സാമുവല്‍ സയന്റിഫിക് പേപ്പര്‍ പ്രസന്റേഷന്‍ നടത്തി.

രണ്ടാം ദിനമായ ശനിയാഴ്ച ബെസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് ഓഫ് എന്‍ഐസിയു കെയര്‍ എന്ന വിഷയത്തില്‍ അമേരിക്കയിലെ മിഷിഗന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സീനിയര്‍ ഒക്യൂപേഷനല്‍ തെറാപ്പിസ്റ്റ് ബേത് ആംഗ്സ്റ്റ് സംസാരിക്കും.
തുടര്‍ന്ന് ഡോ. എലിസബത്ത് (ശ്രീ മൂകാംബിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തമിഴ്നാട്), ഡോ. പാര്‍വതി മോഹന്‍( അമല, തൃശൂര്‍), ഡോ. ജെ. മീനാക്ഷി ( നിഷ്ട ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്മെന്റ് സെന്റര്‍, ചെന്നൈ), ഡോ. ഫെബി ഫ്രാന്‍സിസ് (തൃശൂര്‍ മെഡിക്കല്‍ കോളെജ്),  ഡോ. സനിത സത്യന്‍ (വെട്ടം ഐ ഹോസ്പിറ്റല്‍, കൊച്ചി), വൈശാലി പ്രഭു (ചെന്നൈ) എന്നിവര്‍ സയന്റിഫിക് പേപ്പര്‍ പ്രസന്റേഷന്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കും.
ഉച്ചയ്ക്ക് ശേഷം ന്യൂറോ ഡെവലപ്മെന്റല്‍ കെയര്‍ പോസ്റ്റ് എന്‍ഐസിയു ആന്‍ഡ് ഏളീ സ്റ്റിമുലേഷന്‍ എന്ന വിഷയത്തില്‍ പ്രൊഫ (ഡോ) എം.കെ. സി. നായരും ഹൈപ്പര്‍ ബെയറിക് ഓക്സിജന്‍ തെറാപ്പിയില്‍ അമൃതയിലെ ഡോ. രവിശങ്കരനും  പ്രബന്ധാവതരണം നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക