പത്തനംതിട്ട: ഇഷ്‌ടപ്പെട്ട യുവാവിനെ വിവാഹം കഴിച്ചശേഷം വീട്ടിലെത്തിയ യുവതിയെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലാണ് സംഭവം. അമ്മയെ കാണാനെത്തിയ യുവതിയോട് സ്വത്ത് തരില്ലെന്ന് കയര്‍ത്ത ശേഷമാണ് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടിയത്. മുസ്ളീം മതത്തില്‍ പെട്ട യുവതി ഹിന്ദു മതത്തില്‍ പെട്ട യുവാവിനെ ഏപ്രില്‍ എട്ടിനാണ് വിവാഹം ചെയ്‌തത്. അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. സാരമായി പരിക്കേ‌റ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2