ഇടുക്കി പണിക്കന്‍കുടിയില്‍ കൊല്ലപ്പെട്ട സിന്ധുവിനെ ജീവനോടെ അടുക്കളയില്‍ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതി ബിനോയ്.തെളിവെടുപ്പിന് ഇടയിലാണ് പ്രതി പൊലീസിനെ ഇക്കാര്യം അറിയിച്ചത്. ശ്വാസം മുട്ടിച്ച്‌ ബോധരഹിതയാക്കിയ ശേഷം സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ബിനോയ് പൊലീസിനോട് പറഞ്ഞു

അതിക്രൂരമായാണ് ബിനോയ് സിന്ധുവിനെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമാക്കുന്നതാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. ആദ്യം സിന്ധുവിനെ കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ച്‌ ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചു. തീ കത്തിയപ്പോള്‍ സിന്ധു കരയാന്‍ തുടങ്ങിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നിടാണ് അടുക്കളയില്‍ കുഴി വെട്ടി ജീവനോടെ മൂടിയത് . പൊലീസ് നായയെ വഴിതെറ്റിക്കാന്‍ മുളക്പൊടി വിതറി. ശേഷം അടുക്കള പഴയതു പോലെയാക്കി. മാസങ്ങളായി ഒന്നിച്ച്‌ താമസിക്കുന്ന സിന്ധുവിനെ സംശയത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ബിനോയ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സിന്ധുവിന്‍റെ വസ്ത്രങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വസ്ത്രങ്ങള്‍ പുഴയില്‍ ഉപേക്ഷിച്ചു എന്നാണ് പ്രതിയുടെ മൊഴി. മൂന്നാഴ്ചയായി ഒളിവിലായിരുന്ന പ്രതിയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക