കൊച്ചി: തന്റെ സുഹൃത്തുക്കളോടോപ്പം ചെറിയ റോളുകളിലൂടെ സിനിമയില്‍ എത്തി പിന്നിട് മുന്‍നിര നായക നടന്നിലേക്ക് വളര്‍ന്ന താരമാണ് സിജു വില്‍സണ്‍.ഇവരുടെ ആദ്യ സിനിമ സംരംഭമായിരുന്ന മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തില്‍ സിനിമയില്‍ എത്തിയത് എങ്ങനെ എന്ന് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
സ്‌ക്രീനില്‍ എത്തിയിട്ട് പത്തു വര്‍ഷം . യാത്ര കുറച്ചു ബുദ്ധിമുട്ടുള്ളതായിരുന്നു പക്ഷെ ഓരോ നിമിഷവും ആസ്വദിച്ചു . സിനിമയെ കുറിച്ച് കുറച്ച് പഠിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു സിജു കുറിച്ചു . വെള്ളിത്തിരയില്‍ ആദ്യമായി ഒരു അവസരം നല്‍കിയതിന് വിനീതിന് നന്ദി. എന്നെ പോലെയുള്ള പുതുമുഖത്തിന് മലര്‍വാടി ക്ലബ് സഹായകരവും ആത്മവിശ്വാസവും നല്‍കുന്നത് ആയിരുന്നു.
ചെറുപ്പം മുതലേ സുഹൃത്തായിരുന്ന നിവിന്‍ പോളിക്കൊപ്പം കരിയര്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും മലര്വാടിയില്‍ പരുപാട് പേരെ കണ്ടുമുട്ടി എന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ നേരമെന്ന ചിത്രത്തില്‍ ആദ്യമായി ഒരു ക്യാരക്ടര്‍ റോള്‍ , എന്നും ഓര്‍ത്തു വെക്കുന്നു അത് തന്ന അല്‍ഫോണ്‍സ് പുത്രനും നന്ദി. സിനിമയില്‍ ഒരു ദശകം പിന്നിടുമ്‌ബോള്‍ അവസരം തന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും സിജു വില്‍സണ്‍ അറിയിക്കുന്നു. മലര്‍വാടി ആര്‍ട്‌സിലെ കുറെ ചിത്രങ്ങളും അത് പോലെ തന്നെ ഓഡിഷന് അയച്ച ഇ മെയില്‍ സന്ദേശവും സിജു ഷെയര്‍ ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2