ദില്ലി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഹ‍ര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഹാജരാക്കാന്‍
കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹര്‍ജി ചട്ടവിരുദ്ധമെന്നാണ് സോളിസിറ്റര്‍
ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞദിവസം കോടതിയില്‍ വാദിച്ചത്. ഇതിനോടകം തന്നെ അനേകം പ്രമുഖരും മറ്റും കാപ്പന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. കാപ്പന് വിദഗ്ധ ചികിത്സ നൽകണമെന്ന ആവശ്യമാണ്‌ ശക്തമാകുന്നത്.
ഹേബിയസ് കോര്‍പ്പസ് അപേക്ഷയ്ക്ക് പകരം സാധാരണ ജാമ്യപേക്ഷ നല്‍കുകയാണ് വേണ്ടതെന്നും തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു. സിദ്ദിഖ് കാപ്പനെ ചങ്ങലയ്ക്കിട്ടു എന്ന കെയുഡബ്ല്യുജെയുടെ വാദം ശരിയല്ലെന്ന് യുപി സര്‍ക്കാരും മറുപടി നല്‍കി.
ഹ‍ര്‍ജി ഇന്നലെ തന്നെ കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും ഇന്നത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെടുകയായിരുന്നു. യു പി സർക്കാരിന് മുഖ്യമന്ത്രി അയച്ച കത്തും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2