തൃശൂര്‍: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നു. രാവിലെ 11മുതല്‍ ഡാമിന്‍റെ ഒരു ഷട്ടര്‍ തറന്ന് 200 ക്യുമെക്സ് വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കും. പുഴയിലെ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു.

പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതുകൂടാതെ തൂണക്കടവ് ഡാമിലെ ഷട്ടറുകളും കൂടി തുറന്നതോടെയാണ് പെരിങ്ങള്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമയി ഉയര്‍ന്നത്. തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക