മുംബൈ : ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. സിനിമാ ലോകത്ത് ഉണ്ടാക്കിയത് വലിയ ഞെട്ടലാണ്. എല്ലാവരെയും ഒന്നടങ്കം കണ്ണീരി സുശാന്തിന്റെ മരണത്തിന് ശേഷമുള്ള ആരോപണങ്ങളും അന്വേഷണങ്ങളും അവസാനിച്ചിട്ടില്ല. ഇപ്പോഴും. സുശാന്തിന്റെ മരണം ആത്മഹത്യ അല്ല കൊലപാതമാണ് എന്ന് ആദ്യം മുതൽ ആരോപണം ഉണ്ടായിരുന്നു . ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണം ഒരു കൊലപാതകം തന്നെയാണ് എന്നുറപ്പിക്കുന്ന തെളിവുകള്‍ നിരത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എം.പി സുബ്രഹ്മണ്യന് സ്വാമി.26 തെളിവുകള്‍ നിരത്തിയാണ് സ്വാമി സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് വാദിക്കുന്നത്. സ്വാമി ചൂണ്ടിക്കാണിക്കുന്ന 26 തെളിവുകളില്‍, 24 എണ്ണവും സുശാന്തിനെ മരണം കൊലപാതകം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നവയാണ്.
അതേസമയം ആത്മഹത്യ എന്നു പറയാന്‍ വെറും രണ്ട് തെളിവുകള്‍ മാത്രമേയുള്ളൂവെന്നും സുബ്രഹ്മണ്യന് സ്വാമി വാദിക്കുന്നുണ്ട്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ശക്തമായ നിലപാടിലാണ് സ്വാമി. തെളിവുകളുടെ പട്ടിക അടങ്ങിയ രേഖ, സ്വാമി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുശാന്തിന്റെ മരണം കൊലപാതകമെന്ന് പറയാന്‍ 24 കാരണങ്ങളുണ്ട്, തെളിവുകള്‍ നിരത്തി സുബ്രഹ്മണ്യസ്വാമി
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2