പാലാ: കോവിഡ് മഹാമാരി മൂലം കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരമില്ലാത്തതിനാൽ ദൈനംദിന ജീവിതത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് അടിയന്തര സഹായം എത്തിക്കുവാൻ ലയൺസ് ക്ലബ്ബുകൾ രംഗത്തിറങ്ങണമെന്ന് ലയൺസ് ഡിസ്ട്രിക്ട് 318B പി.ആർ.ഒ അഡ്വ ആർ. മനോജ് പാലാ ആഭ്യർത്ഥിച്ചു. പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ അവശത അനുഭവിക്കുന്ന കലാകാരന്മാർക്കുള്ള അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകൾ മിമിക്രി കലാകാരൻ സുരേഷ് കൃഷ്ണക്ക് കൈമാറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ്ബ് വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടി. ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആൽബിൻ ജോസഫ്, അനിൽ വി.നായർ, സുരേഷ് എക്സോൺ എന്നിവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group