ഗുവാഹത്തി: പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പുകൊണ്ടു തന്നെ പാനിപുരി നിർമിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് പോലീസ്. അസമിലെ ഗുവാഹത്തിയിലാണു സംഭവം.

മൂത്രമൊഴിച്ച ശേഷം കപ്പ് വെള്ളത്തിൽ കഴുകി അത് പിന്നീട് പാനിപുരി നിർമാണത്തിന് ഉപയോഗിക്കുന്നതാണ് വിഡിയോ. ഈ കപ്പ് ഉപയോഗിച്ചു കഴുകിയ വെള്ളം തന്നെയാണു ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിക്കുന്നത്.മൊബൈലിൽ ആരോ പകർത്തി പങ്കുവച്ച വിഡിയോ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി. രാജ്യമെങ്ങും ഏറെ പേർ ഇഷ്ടപ്പെടുന്ന വിഭവമാണ് പാനിപുരി. തെരുവോരങ്ങളിൽ ഇതിന്റെ കച്ചവടവും സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക