ദില്ലി: നാലുവയസുകാരന്‍ മകന്‍ വീടിന് മുന്‍പില്‍ മൂത്രമൊഴിച്ചതിനു മുപ്പത്തിമൂന്നുകാരിയായ യുവതിയെ കൊലപ്പെടുത്തി അല്‍വാസി. വടക്ക് കിഴക്കന്‍ ദില്ലിയിലെ അമന്‍ വിഹാറിലാണ് സംഭവം. സാവിത്രി റാണ എന്ന മുപ്പത്തിമൂന്നുകാരിയാണ് കൊല്ലപ്പെട്ടത്, കൊലപാതകത്തില്‍ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറച്ച്‌ ദിവസം മുന്‍പ് അയല്‍വാസികളുടെ വീടിന് മുന്നില്‍ സാവിത്രിയുടെ മകന്‍ മൂത്രമൊഴിച്ചത് അവര്‍ കാണുകയും സാവിത്രിയുമായി തര്‍ക്കത്തില്‍ ആകുകയും ചെയ്തു. അന്നത്തെ വഴക്കില്‍ ഇപ്പോള്‍ അറസ്റ്റിലായ കൗമാരക്കാരനും ഉണ്ടായിരുന്നു. ആ വഴക്ക് മറ്റ് അയല്‍വാസികളും സമീപത്തെ കടക്കാരും ഒക്കെ ഇടപെട്ട് തീര്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പക്ഷെ കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെ കൗമാരക്കാരന്‍ ഷേവിംഗ് കത്തി ഉപയോഗിച്ച്‌ സാവിത്രി റാണയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കഴുത്തിലും ശരീരത്തിലും ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു. രക്തം വാര്‍ന്നാണ് ഇവര്‍ മരണപ്പെട്ടതെന്ന് ദില്ലി ഡിസിപി പ്രണവ് തായല്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക