കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ ശനിയാഴ്ച 11 മണിക്കൂർ ചോദ്യം ചെയ്തു. ഇതിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു.  ചൊവ്വാഴ്ച അദ്ദേഹത്തോട് വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം സംഘം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. കൊച്ചി കസ്റ്റംസ് ഓഫീസിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ.

ശിവശങ്കറിനെ കള്ളക്കടത്തുമായി നേരിട്ട് ബസിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ അന്വേഷണ എജൻസികൾ പറഞ്ഞിരുന്നത്. എന്നാൽ പ്രതികൾ മായ്ച്ചു കളഞ്ഞ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതോടെയാണ് കസ്റ്റംസിന്റെ പുതിയ നീക്കം. ദൂരുഹമായ വാട്സ് അപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ഇത് സംബസിച്ച് ശിവശങ്കർ ഇന്നലെ നൽകിയ മൊഴികളുടെ സത്യാവസ്ഥ കൂടി പരിശോധിക്കുന്നതിനാണ് സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്യുന്നത്.

ഇതിനിടെ രഹസ്യമൊഴി നൽകിയ ശേഷം തനിക്ക് ഭീഷണി ഉണ്ട് എന്ന് കാട്ടി സന്ദീപ് നൽകിയ ഹരജി എൻഐഎ കോടതി തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചയും 11 മണിക്കൂറുകളോളം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്ലിൽ സ്വപ്ന സുരേഷിനേയും എം.ശിവശങ്കറിനേയും ഒരേ സമയമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലും സ്വപ്നയെ കാക്കനാട്ടെ ജയിലിലുമായിട്ടാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച 11 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ശിവശങ്കറോട് കൊച്ചിയിൽ തങ്ങാൻ ആവശ്യപ്പടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2