അശ്ലീലചിത്ര നിര്‍മ്മാണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയില്‍ നിന്ന് ബോളിവുഡ് താരം ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനധികൃത മാര്‍ഗങ്ങളിലൂടെ സമ്ബാദിച്ച സ്വത്തില്‍ നിന്ന് കുട്ടികളെ ഒഴിവാക്കിനിര്‍ത്തണമെന്നാണ് ശില്‍പയുടെ ആഗ്രഹമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ പ്രാപ്‍തയാണെന്നും പേരു വെളിപ്പെടുത്താത്ത സുഹൃത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

“രാജ് കുന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ വേഗത്തില്‍ അവസാനിക്കുന്ന ഒന്നല്ല. നേരെമറിച്ച്‌ ഓരോ ആഴ്ച പിന്നിടുമ്ബോഴും അവ കൂടിക്കൂടി വരികയുമാണ്. അശ്ലീലചിത്ര നിര്‍മ്മാണത്തിലെ രാജ് കുന്ദ്രയുടെ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ശില്‍പയെ ഞെട്ടിച്ചു. അധാര്‍മ്മിക രീതികളില്‍ സമ്ബാദിക്കുന്ന ധനത്തില്‍ നിന്നാണ് തനിക്ക് വില പിടിച്ച സമ്മാനങ്ങള്‍ ലഭിച്ചിരുന്നതെന്ന് ശില്‍പയ്ക്ക് അറിയില്ലായിരുന്നു”, ശില്‍പ ഷെട്ടിയുടെ സുഹൃത്ത് വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക