പ്രമുഖ ബിസിനസുകാരനും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ അറസ്റ്റ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പോണ്‍ വീഡിയോ നിര്‍മാണ കേസിലാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയുടെ അറസ്റ്റ് നടക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മനസിനെ ശാന്തമാക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കണമെന്ന് ശില്‍പ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.

‘ചുറ്റും നടക്കുന്ന കാര്യങ്ങളെ മാറ്റി മറിക്കാനുള്ള കഴിവ് എല്ലായ്‌പ്പോഴും നമുക്ക് ഉണ്ടാകണമെന്നില്ല. പക്ഷേ, നമ്മുടെ ഉള്ളിലുണ്ടാവുന്നതിനെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും.അത് നടക്കുന്നത് യോഗയിലൂടെ മാത്രമാണ്. മനസിനെ ശാന്തമാക്കാനുള്ള കഴിവ് നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം. അനാവശ്യമായ ചിന്തകളെ ഒഴിവാക്കണം. പലവഴിക്ക് സഞ്ചരിക്കുന്ന ചിന്തകളെ ഏകീകരിക്കാനും ശ്രദ്ധ കൂട്ടാനും താത്രക് ധ്യാനത്തിലൂടെ സാധിക്കും,’ ശില്‍പ ഷെട്ടി കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group