നെന്മാറ: പത്തുവര്‍ഷം കാമുകിയെ സ്വന്തം വീട്ടിലെ ഒറ്റമുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെ താമസിപ്പിച്ച്‌ ഞെട്ടിച്ച യുവാവിന്റെ കഥ അമ്ബരപ്പോടെയാണ് കേരളം കേട്ടത്. എന്നാല്‍ ഇതില്‍ പല ദുരൂഹതകളും ഒളിഞ്ഞിരിക്കുകയാണ്. ചുമരുകള്‍ വിണ്ടുകീറിയ, ഇരുട്ടുമൂടിയ ഒറ്റമുറി. കാലുനീട്ടി കിടക്കാന്‍പോലും ഇടമില്ല. റഹ്മാന്റെ വീട്ടിലെ ഈ മുറിയിലാണ് 11വര്‍ഷത്തോളം സജിത കഴിഞ്ഞത്. പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നത് രാത്രി ആണെന്നും പറയുന്നു. അയിലൂര്‍ കാരക്കാട്ട് പറമ്ബ് മുഹമ്മദ് ഹനിയുടെ മകന്‍ റഹ്മാനാണ് 34 സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ പത്തുവര്‍ഷത്തോളം സ്വന്തം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

എഴുത്തുകാരനായ ഷിബു കുര്യാക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത് ഗുരുതരമായ ആരോപണങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

https://m.facebook.com/story.php?story_fbid=5545929022147853&id=100001924313677

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

യുറോപ്യന്‍ രാജ്യങ്ങളില്‍ തട്ടിയെടുക്കപ്പെട്ട പെണ്‍കുട്ടികളെ ആരുമറിയാതെ സ്വന്തം ബേസ്‌മെന്‍റ്റ് റൂമില്‍ ലൈംഗിക അടിമകളായി താമസിപ്പിക്കുയും, പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പ്രതികളുടെ അശ്രദ്ധവശാല്‍ എങ്ങനെയോ ഇത്തരം പെണ്‍കുട്ടികള്‍ നാട്ടുകാര്‍ വഴി രക്ഷപെട്ടപ്പോള്‍, ഈ പെണ്‍കുട്ടികള്‍ എല്ലാം തന്നെ പൊലീസിന് നല്‍കിയ മൊഴി എപ്പോഴും പ്രതിക്ക് അനുകൂലമായിരിക്കും എന്നത് സമൂഹത്തെ എന്നും ഞെട്ടിപ്പിക്കുന്നതാണ്.

ഇത്തരം ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ ഈ കടുത്ത മാനസിക അവസ്ഥയെ ആധുനിക മനശാസ്ത്രം വിശേഷിപ്പിക്കുന്നത്, സ്റ്റോക്ക് ഹോം സിന്‍ഡ്രം എന്നതാണ്. അതിനാല്‍ തന്നെ ഇത്തരം കറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെട്ട മാനസികവിഭ്രാന്തി നിറഞ്ഞ പെണ്‍കുട്ടികളുടെ പ്രതികള്‍ക്ക് അനുകൂലമായ മൊഴിയെക്കാളും കോടതി എപ്പോഴും പരിഗണിക്കുന്നത്, പ്രതിയുടെ പ്രാകൃതമായ ഇത്തരം കുറ്റകൃത്യത്തെ തന്നെയായിരിക്കും എന്നതാണ് യാഥാര്‍ഥ്യം.

കടുത്തശിക്ഷയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കോടതി പൊതുവെ എല്ലാ രാജ്യങ്ങളിലും നല്‍കുന്നത് എന്നതാണ് യഥാര്‍ഥ വസ്തുത.
അത്തരം ഒരു അപൂര്‍വ്വ സംഭവമാണ് കഴിഞ്ഞ ദിവസം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്‌തത്‌. പാലക്കാട് ഹിന്ദു സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടി, അയല്‍വക്കത്തുള്ള ഒരു മുസ്ലിം യുവാവിന്റ്റെ വീട്ടില്‍ നിന്നും പൂട്ടിയിടപ്പെട്ട നിലയില്‍ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്തിയത്, പ്രണയത്തിന്റ്റെ ഉത്തമ മാതൃകയായിയാണ് നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ മലയാളത്തിലെ പ്രമുഖ മാദ്ധ്യമങ്ങള്‍ പോലും ബോധപൂര്‍വ്വം ശ്രമിക്കുന്നത് എന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്.

ഈ വിഷയത്തില്‍ പ്രതിക്കെതിരെ നിയമ നടപെടികള്‍ സ്വീകരിക്കുകയും, ഇരയാക്കപ്പെട്ട ഈ പെണ്‍കുട്ടിക്ക് മാനസിക രോഗ വിദഗ്‌ധരുടെ സഹായം നല്‍കുന്നതിന് പകരം, ഇത്തരം കുറ്റകൃത്യങ്ങളെ ശുദ്ധമായ പ്രണയമായി ഗ്ലോറിഫൈ ചെയ്യുന്നത് ആരെ സഹായിക്കാനാണ് എന്നതാണ് നാം മനസ്സിലാക്കേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക