കൊല്ലം: ചവറ നിയോജക മണ്ഡലത്തില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ യുഡിഎഫ് പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

വന്‍ ഭൂരിപക്ഷത്തില്‍ തന്നെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും. മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം പോലുമില്ലെങ്കിലും ഷിബു ബേബി ജോണ്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ എല്ലായ്പ്പോഴും നില്‍ക്കുന്ന നേതാവാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

വിജയം ഇവിടെ സുനിശ്ചിതമാണ്. പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കണമെന്നാണ് യുഡിഎഫിന് പറയാനുള്ളതെന്നും ബിന്ദു കൃ്ഷണ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2