തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറി വിവാദത്തിൽ സർക്കാരിനെതിരേ ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. മുട്ടിൽ മരംമുറിയെ പറ്റി സർക്കാർ ന്യായീകരണങ്ങൾ കേട്ടാൽ തോന്നുക കഴിഞ്ഞ സർക്കാർ മറ്റേതോ മുന്നണിയുടെത് ആയിരുന്നെന്നാണ് തോന്നുക എന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും വലിയ മരംകൊള്ള നടന്നിട്ടും റവന്യൂവും വനവും ഭരിച്ച സിപിഐയ്ക്ക് മിണ്ടാട്ടമില്ലെന്നും സംസ്ഥാനത്തെ പരിസ്ഥിതി സ്‌നേഹികളും സംഘടനകളും മയക്കത്തിലാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ‘ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും’ എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. മുട്ടിൽ മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക