കഴിഞ്ഞ ദിവസങ്ങളില്‍ വന്ന പ്രമുഖ മാധ്യമങ്ങളില്‍ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശക്തമായി വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍ രംഗത്ത്. ചാനലുകളിലെ ഫലങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കില്‍ അദ്ദേഹം കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…

എക്‌സിറ്റ് പോള്‍ എന്ന അസംബന്ധ നാടകം
ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന എക്‌സിറ്റ് പോളുകളുടെ ഫലം എന്തായിരിക്കുമെന്ന സൂചന നേരത്തെ കിട്ടിയതിനാല്‍ ഞാനത് ഇന്നലെ കാണാന്‍ നിന്നിരുന്നില്ല.
എന്നാല്‍ ഇന്ന് സമയം കിട്ടിയപ്പോള്‍ ഒന്ന് ടീവി വച്ചു നോക്കി.
(ആദ്യം തന്നെ പറയട്ടെ, ഇതൊന്നും എക്‌സിറ്റ് പോളുകളല്ല. പോസ്റ്റ് പോളുകള്‍ മാത്രമാണ്. എക്‌സിറ്റ് പോള്‍ എന്നാല്‍ വോട്ട് ചെയ്ത് വോട്ടിങ് കേന്ദ്രത്തില്‍ നിന്ന് ഇറങ്ങുന്നവര്‍ക്കിടയില്‍ നടത്തുന്ന സര്‍വെയാണ്.)
ചാനലുകള്‍ മാറ്റി നോക്കുമ്പോള്‍ കാണുന്ന റിസള്‍ട്ടുകള്‍ എന്നെയൊരു അത്ഭുതലോകത്തേയ്ക്കാണ് കൊണ്ടുപോയത്. ആധികാരികമെന്ന് അവകാശപ്പെട്ട് വിവിധ ചാനലുകള്‍ പ്രഖ്യാപിക്കുന്ന കണക്കുകള്‍ തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല.
ഞാന്‍ കണ്ട ചില മണ്ഡലങ്ങളുടെ കണക്കുകള്‍ പറയാം.
ചങ്ങനാശേരിയില്‍ UDF ന് വെറും 29 ശതമാനമായി വോട്ട് കുറയുമെന്ന് മനോരമ ചാനല്‍ പറയുന്നു. എല്‍ഡിഎഫ് അവിടെ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അവര്‍ പറയുന്നു.
തൊട്ടടുത്ത് ഏഷ്യാനെറ് വച്ചപ്പോള്‍ അതേ ചങ്ങനാശ്ശേരിയില്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്നാണ് പറയുന്നത്.
പൂഞ്ഞാറില്‍ PC ജോര്‍ജ് വിജയിക്കുമെന്ന് മനോരമ ഉറപ്പിച്ചു പറയുമ്പോള്‍ ഏഷ്യാനെറ്റ് പറയുന്നത് PC ജോര്‍ജ് നാലാം സ്ഥാനത്തേക്ക് പോകുമെന്നാണ്.
അതിനേക്കാള്‍ വലിയ തമാശ എറണാകുളത്ത് എല്‍ഡിഎഫ് 20% വോട്ടിലേക്ക് ചുരുങ്ങുമെന്നും യുഡിഎഫ് അത്രയും വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മനോരമ പറയുമ്പോള്‍ മാതൃഭൂമി പറയുന്നത് അവിടെ എല്‍ഡിഎഫ് ജയിക്കുമെന്നാണ്.
മറ്റൊന്ന് ആലപ്പുഴ മണ്ഡലത്തില്‍ ടൈറ്റ് ഫൈറ്റില്‍ യുഡിഎഫില്‍ മുന്‍തൂക്കമെന്നാണ് ഏഷ്യാനെറ്റിന്റെ ഫലം. അവിടത്തെ ജനങ്ങള്‍ പറയുന്നത് വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്നാണ്. പക്ഷെ മനോരമ പറയുന്നത് തോമസ് ഐസക്കിന് പോലും കിട്ടിയിട്ടില്ലാത്ത 51% വോട്ട് നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ്.
ഒരു കാര്യം ഉറപ്പായി.
ഒന്നുകില്‍ എന്റെ തല തല്ലിപ്പൊളിക്കണം.
അല്ലെങ്കില്‍
ഈ ടിവി തല്ലിപ്പൊളിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2