അബുദാബി: ബാല്‍ക്കണിയില്‍ വീണ ഗര്‍ഭിണിയായ പൂച്ചയെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ മൂന്നംഗസംഘത്തെ തേടിയെത്തിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മലയാളിയും ദുബായില്‍ താമസക്കാരനുമായ റാഷിദ് മുഹമ്മദാണ് വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താന്‍ പകര്‍ത്തിയ വീഡിയോ പ്രധാനമന്ത്രി പങ്കുവച്ചതോടെ ഞെട്ടലിലാണ് റാഷിദും.

രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ വീണ് പെട്ടുപോയ പൂച്ചയെ രക്ഷിക്കാനുള്ള മൂന്ന് പേരുടെ ശ്രമമാണ് വീഡിയോയിലുള്ളത്. ഒടുവില്‍ പൂച്ചയെ സുരക്ഷിതമായി താഴെയെത്തിക്കുന്നതും തലോടി വിടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. വെറും 18 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അരങ്ങേറിയത് യുഎഇയിലെ തന്നെ ഒരു സ്ട്രീറ്റിലാണ്. ഇതാണ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘നമ്മുടെ സ്വന്തം നാട്ടില്‍ നടന്ന ഈ പ്രവൃത്തി കാണുമ്ബോള്‍ ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു. ഈ അപരിചതര്‍ക്ക് നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി അവരെ കണ്ടെത്താന്‍ സഹായിക്കുക.’ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. ഇതോടെ ആയിരക്കണക്കിനാളുകളാണ് അജ്ഞാതരായ മൂന്നംഗ സംഘത്തെ സമൂഹമാധ്യമങ്ങള്‍ വഴി തേടി തുടങ്ങിയത്. വീഡിയോ പകര്‍ത്തിയ റാഷിദിനും കുടുംബത്തിനുമൊപ്പമാണ് നിലവില്‍ പൂച്ചയുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക