പാലാ: എല്‍ഡിഎഫ് ജോസ് കെ മാണി വിഭാഗത്തിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വിഴുങ്ങി എല്‍ഡിഎഫിലേക്ക് സ്വീകരിച്ചാനയിച്ചത് എന്ത് ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്ബില്‍ അഭിപ്രയപ്പെട്ടു.

യുഡിഎഫില്‍ നിന്നും കാലുമാറി എല്‍ഡിഎഫില്‍ എത്തിയ ജോസ് കെ മാണി വിഭാഗത്തെകൂട്ടി എല്‍ഡിഎഫ് ഇന്ന് പാലായില്‍ മാണി സി. കാപ്പനെതിരെ നടത്തിയ പ്രതിഷേധ പ്രകടനം അപഹാസ്യമാണെന്ന് സജി മഞ്ഞക്കടമ്ബില്‍ പറത്തു .

ലോകസഭയില്‍ ഒരു വര്‍ഷം കൂടി കാലവധി ഉണ്ടായിരിന്നിട്ടും, പാര്‍ട്ടിക്ക് ലഭിച്ച രാജ്യസഭാ എം.പി. സ്ഥാനം പാര്‍ട്ടിയിലെ മറ്റൊരാള്‍ക്കും വിട്ടു കൊടുക്കാതെ ഏറ്റെടുക്കുകയും UDF ല്‍ നിന്നും ലഭിച്ച എം.പി.സ്ഥാനം LDF ല്‍ ചേക്കേറി 6 മാസക്കാലം രാജിവയ്ക്കാതിരിക്കുകയും ചെയ്തതിനെ ന്യായികരിച്ചവര്‍ ഇപ്പോള്‍ കാപ്പന്‍ MLA സ്ഥാനം രാജി വയ്ക്കണമെന്ന് പറയുന്നത് ആടിനെ പട്ടിയിക്കുന്നതിന് തുല്യമാണെന്നും സജി ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2