മുംബൈ: ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനമായ ലിവിങ് ലിക്വിഡ്സ് കബളിപ്പിച്ചെന്ന പരാതിയുമായി നടി ശബാന ആസ്മി.ഓണ്‍ലൈന്‍ വഴി മദ്യം ഓഡര്‍ ചെയ്തുവെങ്കിലും തനിക്ക് മദ്യം ലഭിച്ചില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഓണ്‍ലൈന്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് നടി ട്വീറ്റ് ചെയ്തിട്ടുള്ളത്.

‘സൂക്ഷിക്കുക. അവര്‍ എന്നെ കബളിപ്പിച്ചു. പണം നല്‍കിയാണ് മദ്യം ഓഡര്‍ ചെയ്തത്. മദ്യം വിതരണം ചെയ്തില്ല എന്ന് മാത്രമല്ല, അവര്‍ തന്റെ ഫോണ്‍ എടുക്കുന്നതുമില്ല’ – 70 വയസുള്ള താരം ട്വീറ്റ് ചെയ്തു. എന്നാല്‍ എത്ര രൂപയ്ക്കാണ് മദ്യം ഓഡര്‍ ചെയ്തതെന്നോ കബളിപ്പിക്കപ്പെട്ടതിന്റെ പേരില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നോ താരം വെളിപ്പെടുത്തിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക