കോട്ടയം: ഓൺലൈൻ ക്ലാസുകൾക്കായി മൊബൈൽ ഫോണുകൾ കുട്ടികളുടെ കൈയിൽ കിട്ടിയതോടെ വൻ ചതിക്കുഴികൾ ആണ് കുട്ടികളെ കാത്തിരിക്കുന്നത്. മൊബൈൽ ഫോൺ ഗെയിമിന്റെ കെണിയായിരുന്നു ഇതുവരെ കുട്ടികളെ കുടുക്കിയിരുന്നതെങ്കിൽ, അശ്ലീല വിളിയുമായി ഇന്ന് കാമുകകഴുകന്മാർ ആണ് പെൺകുട്ടികൾക്ക് കെണിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്തിന് സമീപത്തു നിന്ന് ചൈൽഡ് ലൈനിന് മുന്നിലെത്തിയ കേസാണ് ഈ ഞെട്ടിക്കുന്ന കഥകളിലേക്ക് വഴിതിരിച്ചുവിട്ടത്.

കോട്ടയം നഗരത്തിന് സമീപപ്രദേശത്തെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സംഘത്തിന്റെ കെണിയിൽ കുടുങ്ങിയത്. മുൻപ് മറ്റൊരു യുവാവുമായി ചാറ്റ് ചെയ്തിന്റെ പേരിൽ പെൺകുട്ടിയുടെ മൊബൈൽഫോൺ വീട്ടുകാർ പിടിച്ചു വച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. ക്ലാസ് ആരംഭിച്ചതിനാൽ ഇപ്പോൾ, അമ്മയുടെ ഫോണിൽ നിന്നാണ് കുട്ടി ക്ലാസ്സിൽ കയറുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞദിവസം പുലർച്ചെ കുട്ടി, അമ്മയുടെ ഫോണുമായി മുറിയിൽ കയറി കതകടച്ചു. ക്ലാസിനിടെ മറ്റൊരു യുവാവുമായി ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്യുകയായിരുന്നു പെൺകുട്ടി. മുറിയിൽനിന്നും അനക്കം ഒന്നും കേൾക്കാതെ വന്നതോടെ, അപ്രതീക്ഷിതമായി അമ്മ മുറിയിലേക്ക് കയറി വന്നതോടെയാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. കട്ടിലിൽ പൂർണ നഗ്‌നയായാണ് മകൾ ഇരുന്നിരുന്നത്. മുറിയിലേക്ക് അമ്മ കടന്നു വന്നതും, മൊബൈൽ ഫോൺ ഉപേക്ഷിച്ച കുട്ടി ഓടി ബാത്‌റൂമിൽ കയറി.

ഇതേ തുടർന്ന് അമ്മ ഫോൺ എടുത്ത് തന്ത്രപൂർവ്വം ചാറ്റിങ്ങ് തുടർന്നു. തുടർന്ന് യുവാവ് കുട്ടിയോട് അശ്ലീല സംഭാഷണം ആരംഭിച്ചു. മറുവശത്ത് അമ്മയാണ് എന്ന് അറിയാതെ ആയിരുന്നു ഇയാളുടെ അശ്ലീല സംഭാഷണം. ഇതിനിടെ കുട്ടിയുടെ ഫോണിലേക്ക് ഇയാൾ അശ്ലീല വീഡിയോ അയച്ചു. ഇതോടെയാണ് ആണ് അമ്മ പോലീസിനെയും ചൈൽഡ് ലൈനിനെയും സമീപിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ സ്വദേശിയാണ് പെൺകുട്ടിയുമായി ചാറ്റ് ചെയ്തിരുന്ന യുവാവ് എന്ന് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ ക്ലാസുകുടെ മറവിൽ നടക്കുന്ന ഇത്തരം പ്രവണതകൾ മുളയിലേ നുള്ളേണ്ടതാണ്. മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ കൂടുതൽ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കോട്ടയത്തെ സംഭവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക