ലക്‌നൗ: ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവാവിനെതിരെ പരാതി നല്‍കിയ 30കാരിയെ തീ കൊളുത്തി. യുവാവിന്റെ മാതാപിതാക്കളാണ് തീകൊളുത്തിയത്. ഉത്തര്‍പ്രദേശിലെ കുല്‍പ്പഹാറിലാണ് സംഭവം.

മകനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയതില്‍ മാതാപിതാക്കള്‍ രോഷാകുലരായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഝാന്‍സി മെഡിക്കള്‍ കോളജില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ നില ഗുരുതരമാണ്. ശനിയാഴ്ചയാണ് യുവതി അയല്‍വാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ലൈംഗികമായി പീഡിപ്പിച്ചും മര്‍ദ്ദിച്ചെന്നുമായിരുന്നു പരാതി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതില്‍ പ്രകോപിതരായി യുവാവിന്റെ രക്ഷിതാക്കല്‍ മണ്ണെണ്ണയൊഴിച്ച്‌ യുവതിയെ തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക