കൊച്ചി: സിനിമയില്‍ ചിലരെ പരിയപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം നല്‍കി കൊച്ചിയിലെ മുറിയിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച്‌, ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി ഒടുവില്‍ പോലീസിന് പരാതി നല്‍കിയപ്പോള്‍ ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് മുങ്ങി.

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ശില്‍പി ഗാര്‍ഡനില്‍ താമസിച്ചിരുന്ന നിലമ്ബൂര്‍ സ്വദേശി കെ.വി. വിപിനെയാണ് പൊലീസ് തിരയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് വിപിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഡേറ്റിങ് ആപ്പ് വഴിയാണ് വിപിന്‍ യുവതിയുമായി പരിചയത്തിലാകുന്നത്. പ്രതിയെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

പല തവണ വിപിന്‍ യുവതിയെ പല സ്ഥലങ്ങളില്‍ എത്തിച്ച്‌ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.

തനിക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി പരിചയമുണ്ടെന്നും, മുഖത്ത് ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പോലീസില്‍ പരാതിപെട്ടത്. വിപിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.