കോഴിക്കോട്: ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകന്‍ ഹാരിസിനെയാണ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തത്.സര്‍വകലാശാല റജിസ്ട്രാര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. നേരിട്ടും ഫോണിലും വാട്ട്സ്‌ആപ്പ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചതും ബസ് സ്റ്റോപ്പില്‍ വെച്ച്‌ കൈക്ക് കയറി പിടിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എതിര്‍ത്തിട്ടും ചൂഷണം തുടര്‍ന്നതോടെയാണ് വിദ്യാര്‍ഥിനി പരാതി നല്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അദ്ധ്യാപകന്‍ അയച്ച സന്ദേശങ്ങള്‍ സഹിതമാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. ഇതിനുപിന്നാലെ എട്ട് വിദ്യാര്‍ത്ഥികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം അദ്ധ്യാപകനില്‍ നിന്ന് അടുത്തിടെ ഉണ്ടായതായും പരാതിയില്‍ പറയുന്നു.

അദ്ധ്യാപകനെതിരെ ഐപിസി 354,354 ഡി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംഎസ്‌എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തേഞ്ഞിപ്പലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക