താമരശ്ശേരി (കോഴിക്കോട്): വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍.

കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്‍മുട്ടി വട്ടപ്പാറയില്‍ വി.ടി. മനീഷിനെയാണ് (41) വയനാട് സ്വദേശിനിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇയാളെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ്‌ ചെയ്തു. 2019, 2020 വര്‍ഷങ്ങളില്‍ മനീഷാണ് പെണ്‍കുട്ടിക്ക് കായിക പരിശീലനം നല്‍കിയിരുന്നത്.

ആ സമയത്താണ് പീഡനം നടന്നത്. മറ്റൊരു വിദ്യാര്‍ഥിനിക്ക് ഫോണില്‍ അയച്ച അശ്ലീല സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കേട്ടാലറക്കുന്ന ചീത്ത വാക്കുകളാണ് ഫോണ്‍ സംഭാഷണത്തിനിടെ അധ്യാപകന്‍ പ്രയോഗിച്ചത്.കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കുമെന്നും സൂചനയുണ്ട്. മുന്‍പും ജോലി ചെയ്തിരുന്ന സ്ഥലത്ത് സമാനമായ പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് മനീഷിനെ നിലവിലുള്ള സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.