പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലിന് സമീപം നഗ്നത പ്രദര്‍ശിപ്പിച്ച കേസില്‍ തളിപ്പറമ്ബ് സ്വദേശി അറസ്റ്റിലായി. ചിറവക്ക് സ്വദേശി കുണ്ടത്തില്‍ ഹൗസില്‍ പി.എന്‍.സുനിലിനെ (47) ആണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.

ഇതിനു മുമ്ബ് പയ്യന്നൂരിലെ കല്യാണവീട്ടില്‍ ആദ്യരാത്രിയില്‍ നവദമ്ബതിമാരുടെ കിടപ്പറയില്‍ ഏണിവെച്ച്‌ കയറി ഒളിച്ചിരുന്നത് ഇയാളാണെന്നും പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജൂണ്‍ 24-ന് പകലാണ് പരിയാരത്ത് വനിതാ ഹോസ്റ്റലിന് സമീപം കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് ഇയാള്‍ ഉടുമുണ്ട് പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പരിയാരം പോലീസില്‍ പരാതി നല്‍കി.

കേസെടുത്ത പോലീസ് ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി.ബാബു, എസ്.ഐ. രൂപ മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഫല്‍, ഡിവൈ.എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐ. എ.ജി.അബ്ദുള്‍ റൗഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണക്യാമറയില്‍നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.