കോഴിക്കോട്: ബാലുശേരി സ്വദേശിയായ ആക്ടിവിസ്റ്റിനെതിരെ പീഡന പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബിന്ദു അമ്മിണിയാണ് പോലീസിന് പരാതി നല്‍കിയത്. ചര്‍ച്ചയുടെ ഉറവിടം സോഷ്യല്‍ മീഡിയയാണ്. സംഭവം നടക്കുമ്ബോള്‍ കുട്ടിക്ക് 16-17 വയസായിരുന്നു പ്രായം. കോഴിക്കോട് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ കുറ്റാരോപിതനായ ആക്ടിവിസ്റ്റിന്റെ പേരുണ്ട്. എന്നാല്‍ ഇരയായ പെണ്‍കുട്ടിയെ കുറിച്ച്‌ വിവരമില്ല. പെണ്‍കുട്ടിയുടെ കുടുംബവും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.

സംഭവത്തെ കുറിച്ച്‌ കൃത്യമായ വിവരങ്ങളില്ലെന്നും അതിനാല്‍ തന്നെ കേസെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട് റൂറല്‍ എസ്‌പി വ്യക്തമാക്കി.അതേസമയം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മറ്റ് പെണ്‍കുട്ടികളും കുറ്റാരോപിതനായ വ്യക്തിയില്‍ നിന്ന് തന്നെയുണ്ടായ ദുരനുഭവം പങ്കുവെച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2