മുംബൈ : ലൈംഗികമായി ഉപദ്രവിച്ച്‌ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ടിക് ടോക് താരത്തിനെതിരെയും രണ്ട് സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്ത് പൊലീസ്. ടിക് ടോകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്നെയാണ് ഇവര്‍ ആക്രമിച്ചിരിക്കുന്നത്.

ടിക് ടോകിലൂടെ 16-കാരനും 17-കാരിയുമായ പെണ്‍കുട്ടിയും കഴിഞ്ഞ വര്‍ഷമാണ് പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് അടുപ്പമായി മാറി. എന്നാല്‍, പിന്നീട് ഇരുവരും തമ്മില്‍ വഴക്ക് പതിവായതോടെ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പെണ്‍കുട്ടി അറിയിച്ചു. ഇതോടെ സ്വകാര്യചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് 16 -കാരന്‍ പറഞ്ഞു. ഇതിലും പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ നേരത്തെ നല്‍കിയ സമ്മാനങ്ങള്‍ തിരികെ നല്‍കാനെന്ന് പറഞ്ഞ് 16-കാരന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക