തി​രു​വ​ന​ന്ത​പു​രം​:​ പേ​രൂ​ര്‍​ക്ക​ട​ ​കേ​ന്ദ്രീ​ക​രി​ച്ച്‌ ​വീ​ട് ​വാ​ട​ക​യ്ക്കെ​ടു​ത്ത് ​പെ​ണ്‍​വാ​ണി​ഭം​ ​ന​ട​ത്തി​യി​രു​ന്ന​ ​സം​ഘം​ ​പൊ​ലീ​സ് ​പി​ടി​യി​ല്‍.​സം​ഘ​ത്തി​ലെ​ ​നാ​ല് ​പേ​രെ​യാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പേ​രൂ​ര്‍​ക്ക​ട​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​പേ​രൂ​ര്‍​ക്ക​ട​ ​സ്വദേശി​ ​ശ​ര​ത്ച​ന്ദ്ര​ന്‍​ ​(33​),​നേ​മം​ ​സ്വ​ദേ​ശി​ ​കൃഷ്ണ​കു​മാ​ര്‍​ ​(38​),​നെ​ടു​മ​ങ്ങാ​ട് ​സ്വ​ദേ​ശി​നി​ക​ളാ​യ​ ​റ​ജീ​ന​ ​(36​),​ന​സീ​മാ​ബീ​വി​ ​(60​)​ ​എ​ന്നി​വ​രെ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​മാ​സ​ങ്ങ​ളാ​യി​ ​പേ​രൂ​ര്‍​ക്ക​ട​ ​ദു​ര്‍​ഗാ​ന​ഗ​റി​ല്‍​ ​വീ​ട് ​വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് ​സംഘം​ ​പെ​ണ്‍​വാ​ണി​ഭം​ ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​സ്‌പെഷ്യ​ല്‍​ ​ബ്രാ​ഞ്ചി​ന് ​കി​ട്ടി​യ​ ​ര​ഹ​സ്യ​ വിവരത്തിന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ല്‍​ ​വീ​ട് ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​തു​ട​ര്‍​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പി​ടി​യി​ലാ​യ​ത്.​മൊ​ബൈ​ല്‍​ ​ഫോ​ണ്‍​ ​വ​ഴി​ ​ക​സ്റ്റ​മ​റെ​ ​ക​ണ്ടെ​ത്തി​യാ​ണ് ​സം​ഘം​ ​പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.​പേ​രൂ​ര്‍​ക്ക​ട​ ​സ്റ്റേ​ഷ​ന്‍​ ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ ​ബി​ജു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​വ​നി​താ​ ​പൊലീ​സ് ​അ​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​അ​റ​സ്റ്റ് ​ചെയ്ത​ത്.​ ​പ്ര​തി​ക​ളെ​ ​റി​മാ​ന്റ് ​ചെ​യ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2