കൊച്ചി: എറണാകുളത്തെ സെക്സ് റാക്കറ്റിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പ്രതിയായ സനീഷിനെയാണ് അറസ്റ്റ് ചെയ്തത്.

തൊടുപുഴ സ്വദേശി സനീഷിന് കൂട്ട് നെയ്യാറ്റിന്‍കരയിലെ അഭിഭാഷകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിവാഹ മോചന കേസുമായി എത്തുന്ന സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശിയായ സനീഷിന്റെ അടുത്തെത്തിക്കുന്നത് നെയ്യാറ്റിന്‍കരയിലെ അഭിഭാഷകയാണ്. മയക്കുമരുന്ന് അടക്കം നല്‍കിയാണ് ദൃശ്യങ്ങള്‍ സനീഷ് ചിത്രീകരിക്കുന്നതെന്ന് യുവതികള്‍ പറയുന്നു.

വീഡിയോ ഭയം കൊണ്ട് പരാതി കൊടുക്കാത്തവര്‍ ഏറെയാണ്. കാസര്‍കോട് സ്വദേശിയായ യുവതി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്. തൊടുപുഴ സ്വദേശിയായ സനീഷ് ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക