ന്യൂഡല്‍ഹി : വന്‍ പെണ്‍വാണിഭ സംഘം നോയിഡയില്‍ പിടിയില്‍. സെക്ടര്‍ 51 ല്‍ മൂന്നുനില കെട്ടിടത്തിലായിരുന്നു പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചു വന്നിരുന്നത്. എട്ടു മാനേജര്‍മാരെയും 10 കസ്റ്റമേഴ്‌സിനെയും പൊലീസ് അറസ്റ്റു ചെയ്തു. സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും 10 പെണ്‍കുട്ടികളെ രക്ഷിച്ചതായും പൊലീസ് സംഘം അറിയിച്ചു. ഗസ്റ്റ് ഹൗസ് പോലെ, ഒരാള്‍ക്കും സംശയത്തിന് ഇട നല്‍കാതെയാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്ന് നോയ്ഡ് ഡിസിപി രണ്‍വിജയ് സിങ് പറഞ്ഞു. അഭിഷേക്, ആകാശ്, ശിവം, രമേഷ്, യോഗേഷ്, പ്രമോദ്, പൂജ നാഗ്പാല്‍, മിലന്‍ താക്കൂര്‍ എന്നീ സെക്‌സ് റാക്കറ്റ് മാനേജര്‍മാരാണ് പിടിയിലായത്.

ഇവര്‍ നേരത്തെ സെക്ടര്‍ 18 മാര്‍ക്കറ്റില്‍ ഒരു സ്പാ നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യം ഇത് പൂട്ടിപ്പോയി. തുടര്‍ന്നാണ് ഗസ്റ്റ് ഹൗസ് ആരംഭിച്ചത്. ഡിമാന്‍ഡ് അനുസരിച്ച്‌ 5000 മുതല്‍ 15,000 വരെയാണ് യുവതികള്‍ക്കായി നിരക്ക് ഈടാക്കിയിരുന്നത്. റെയ്ഡില്‍ ബുക്കിങ്ങിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണുകളും അക്കൗണ്ട് ബുക്കുകളും ഗര്‍ഭനിരോധന ഉറകളും മറ്റും കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group