സ്വന്തം ലേഖകൻ

കോട്ടയം: സർക്കാരിൻ്റെ നീതി നിഷേധത്തിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും കോട്ടയത്ത് നഗരസഭാ ഓഫീസിന് മുമ്പിൽ പ്രതിഷേധ സദസ്സ് നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മരംമുറി കേസിൽ ജീവനക്കാരെ ബലിയാടാക്കാനുള്ള നീക്കം ഉപേക്ഷിക്കുക , സ്ഥലം മാറ്റം ഓൺലൈൻ ആക്കുക , ഓണത്തിന് ബോണസ് അനുവദിക്കുക , സർവ്വകലാശാലയിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക , ആരോഗ്യ ഇൻഷ്വറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധ സദസ് എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു.

ചെയർമാൻ പി.സി. മാത്യം അധ്യക്ഷത വഹിച്ചു. സാബു മാത്യു , തങ്കം റ്റി.എ. , ജയശങ്കർ പ്രസാദ് , സോജോ തോമസ് , അജേഷ് പി.വി. ,ജീവൻ ലാൽ , പ്രകാശ് റ്റി , സ്മിതാ രവി എന്നിവർ പ്രസംഗിച്ചു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക