ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സംസ്ഥാന പൊലീസ്, ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സിബിഐ എഫ്‌ഐആര്‍. യാതൊരു തെളിവുമില്ലാതെ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ പ്രതികളാക്കിയെന്നും മേലധികാരികള്‍ക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ നമ്ബി നാരായണനെ നിര്‍ബന്ധിച്ചതായും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. വിദേശ പൗരയെന്ന നിലയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ മറിയം റഷീദയ്ക്ക് നിഷേധിക്കപ്പെട്ടതായും എഫ്‌ഐആര്‍ കുറ്റപ്പെടുത്തുന്നു.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

18 പ്രതികളുള്ള എഫ്‌ഐആറില്‍ സംസ്ഥാന പോലീസ്, ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്.മറിയം റഷീദയെ നിയമവിരുദ്ധ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥര്‍ വിധേയയാക്കി. അതേസമയം അന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക രേഖകളുടെ ഭാഗമാക്കിയില്ലെന്ന ഗുരുതര കണ്ടെത്തലും എഫ്‌ഐആറിലുണ്ട്. നമ്ബി നാരായണനും മറ്റ് ശാസ്ത്രജ്ഞരും ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായെന്ന് പരാതിയുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. ചാരക്കേസിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group