കോട്ടയം; സീരിയല്‍ താരങ്ങള്‍ സെല്‍ഫിയെടുക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ റിസോര്‍ട്ടില്‍ കൂട്ടത്തല്ല്. കോട്ടയം തലയോലപ്പറമ്ബിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവമുണ്ടായത്. റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്ത് ഫുട്ബോള്‍ കളി കാണാന്‍ എത്തിയ യുവാക്കളുടെ സെല്‍ഫി ആവശ്യം അവിടെ താമസിച്ചിരുന്ന സീരിയല്‍ നടന്മാര്‍ നിഷേധിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവം അറിഞ്ഞെത്തിയ പൊലീസിനും മര്‍ദനമേറ്റു. പരുക്കേറ്റ സിപിഒ സുധീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയോലപ്പറമ്ബ് സ്വദേശി ജോണ്‍(27), പാലാംകടവ് സ്വദേശികളായ ഷബീര്‍(25), മുഹമ്മദ് ആസിക്(22), കോലേഴത്ത് അമീര്‍(23), തലപ്പാറ സ്വദേശി ടോമി(28), വൈക്കം സ്വദേശി ഋതിക്(25) എന്നിവര്‍ക്കെതിരെ കേസ് എടുത്തതായി എസ്‌എച്ച്‌ഒ ബിന്‍സ് ജോസഫ് പറഞ്ഞു.ഇന്നലെ പുലര്‍ച്ചെ 1.30ന് വടകരയില്‍ സ്വകാര്യ വ്യക്തിയുടെ റിസോര്‍ട്ടിലാണ് സംഭവം. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക