മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ മനോജ് സിംഹ ജമ്മു കാശ്മീരിലെ പുതിയ ലഫ്റ്റനൻറ് ഗവർണർ ആയി നിയമിതനായി. ഇന്ന് രാവിലെയാണ് രാഷ്ട്രപതി നിയമന ഉത്തരവ് ഇറക്കിയത്. ജി എസ് മുർമു രാജിവെച്ച ഒഴിവിലേക്കാണ് നിയമനം.

മനോജ് സിംഹ: 1982 ൽ ബനാറസ് ഹിന്ദു സർവകലാശാല യൂണിയൻ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട സിംഹ 1996ലും 1999 ലും ഉത്തർപ്രദേശിൽ നിന്ന് ലോക്സഭാംഗം ആയിരുന്നു.

1989 മുതൽ 96 വരെ ബിജെപി ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഒരിടവേളയ്ക്കുശേഷം 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം ഉത്തർപ്രദേശിൽ നിന്ന് വിജയിച്ചു എം പി ആയി.

2014 മോദി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായി. കമ്യൂണിക്കേഷൻ മന്ത്രാലയ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സജീവ രാഷ്ട്രീയത്തിൽ ഉള്ള 61 വയസ്സുകാരനായ സിംഹയുടെ നിയമനം ബിജെപി വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ജമ്മുകശ്മീരിൽ നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്നു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2