തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാതയക്കമുള്ള വികസന പദ്ധതികള്‍ക്ക് സഹായം അഭ്യർത്ഥിച്ച് കൊണ്ട് പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി ഇന്ന് ദില്ലിയിലെത്തും. നാളെയാകും പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക. ഭരണത്തുടര്‍ച്ചക്ക് ശേഷം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ച എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

ഇന്ന് വൈകുന്നേരമാകും മുഖ്യമന്ത്രി ദില്ലിക്ക് തിരിക്കുക. അതിവേഗ റെയില്‍പ്പാത അടക്കമുള്ള വികസന പദ്ധതികള്‍ക്ക് ചര്‍ച്ചയില്‍ മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും. നിതിന്‍ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയന്‍ ചര്‍ച്ച നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group